Monday, 31 October 2016

ഇറ്റലിയിലെ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടത് 15,000 പേര്‍ക്ക് 

Photo #1 - Europe - Otta Nottathil - 11120163 

റോം: നാല്‍പ്പതു വര്‍ഷത്തിനിടെ ഇറ്റലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ വീട് നഷ്ടമായത് പതിനയ്യായിരം പേര്‍ക്ക്.

രണ്ടു മാസം മുന്‍പുണ്ടായ ഭൂകമ്പത്തില്‍ മുന്നൂറു പേരാണ് മരിച്ചത്. ഞായറാഴ്ചത്തെ ഭൂകമ്പത്തില്‍ ആളപമായമൊന്നുമില്ലെങ്കിലും, നിരവധി കെട്ടിടങ്ങള്‍ തകരാന്‍ ഇതു കാരണമായി.

പര്‍വതങ്ങള്‍ നിറഞ്ഞ മധ്യ ഇറ്റലിയിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. മറ്റു പ്രദേശങ്ങളിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം കഴിയുന്ന ഇവരെല്ലാം സ്വന്തം വീടുകളിലേക്കു മടങ്ങാന്‍ അധികകൃതരുടെ അനുമതി കാത്തു കഴിയുകയാണ്. 

No comments:

Post a Comment