Friday, 21 October 2016

പുടിന് മെര്‍ക്കലിന്റെ താക്കീത്

Photo #1 - Germany - Otta Nottathil - 211020163

ബര്‍ലിന്‍: റഷ്യ സിറിയയില്‍ നടത്തുന്നത് യുദ്ധക്കുറ്റമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. റഷ്യയെ ശാസിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിനെയും അവര്‍ കൂട്ടുപിടിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മെര്‍ക്കലിന്റെ താക്കീത്. നേരത്തെ, ഉക്രെയ്നില്‍നിന്ന് ക്രിമിയ പിടിച്ചെടുത്ത സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് യൂറോപ്യന്‍ വിപണിയെയും സാരമായി ബാധിക്കുകയും ചെയ്തിരുന്നതാണ്.

മനുഷ്യത്വഹീനമായ ബോംബിങ്ങും സാധാരണ ജനങ്ങളോടു ക്രൂരമായ നിലപാടുമാണ് റഷ്യ സിറിയയില്‍ സ്വീകരിച്ചു വരുന്നതെന്നും, ഇതുയുദ്ധക്കുറ്റം തന്നെയാണെന്നും മെര്‍ക്കലിന്റെ വിശദീകരണം.

ക്രിമിയയെ റഷ്യ പിടിച്ചെടുത്ത ശേഷം ആദ്യമായി പുടിന്‍ ജര്‍മനിയിലെത്തിയ സമയത്തു തന്നെയാണ് മെര്‍ക്കലിന്റെ താക്കീത് എന്നതും ശ്രദ്ധേയും.

No comments:

Post a Comment