Thursday, 27 October 2016

ന്യൂജേഴ്സിയില്‍ അപ്പാര്‍ട്ട്മെന്റിനു തീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും ദാരുണമായി മരിച്ചു

Photo #1 - America - Otta Nottathil - fir_new_jersey 

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഹില്‍സ്ബൊറോയില്‍ അപ്പാര്‍ട്ട്മന്റ് കോംബ്ളക്സിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. റുട്ട്ഗേഴ്സ് ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരന്‍, 41, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആതിര എന്നിവരാണു ദാരുണമായി വെന്തു മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിക്കാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഹില്‍സ്ബോറോയിലെ ഫാം റോഡിലുള്ള ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ്സ് കോപ്ളക്സിലെ നാലു അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് തീ പിടിച്ചത്. ഇതിലെ രണ്ടാം നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്.
ഒരു അപ്പാര്‍ട്ട്മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നാണു പോലീസ് നിഗമനം. തീപിടിച്ചയുടനെ ആളിപ്പടരുകയായിരുന്നു. എല്ലാം ഞൊടിയിടയ്ക്കുള്ളില്‍ കത്തിയമര്‍ന്നു. അതില്‍ ദാമോദരനം കുടുംബവും പെടുകയും ചെയ്തു.
വിനോദ് ദാമോദരന്‍ ബയോമെഡിക്കല്‍സ്, ബയോമെഡിക്കല്‍ പോളിമേഴ്സ്, മെഡിക്കല്‍ ഡിവൈസ് തുടങ്ങിയ മേഖലയില്‍ ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തി നേട്ടങ്ങള്‍ കൊയ്ത ബാബു ദാമോദരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ ന്യൂജേഴ്സിയിലെത്തിയത്.

No comments:

Post a Comment