മെര്‍ക്കല്‍ വീണ്ടും ചാന്‍സലറാകാന്‍ സി എസ് യു പിന്തുണയ്ക്കും
ബര്‍ലിന്‍: ജര്‍മനിയില്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ അംഗല മെര്‍ക്കലിന് അപ്രതീക്ഷിത പിന്തുണ. അവരുടെ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടിയാണെങ്കിലും, അഭയാര്‍ഥി നയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി എസ് യുവാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
പാര്‍ലമെന്റായ ബുണ്ടസ്ടാഗിലെ സി എസ് യു നേതാവായ ഗെര്‍ഡ് ഹാസല്‍ഫെല്‍റ്റ് പറയുന്നത്, ഇനിയും മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ മെര്‍ക്കലിനു പൂര്‍ണ പിന്തുണ നല്‍കുമെന്നാണ്.
സിഡിയുവും സി എസ് യുവും ഒരുമിച്ചു നിന്നപ്പോഴേ ജര്‍മനിയില്‍ വിജയം നേടിയിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെയാവും മുന്നോട്ടു പോവുക. ശേഷിക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ എന്നും ഹാസല്‍ഫെല്‍റ്റ് പറഞ്ഞു
1950 കള്‍ മുതല്‍ ബവേറിയയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാണ് സി എസ് യു. പാര്‍ട്ടി ചീഫ് ഹോര്‍സ്ററ് സീഹോഫറും മെര്‍ക്കലുമായിട്ടുള്ള അഭിപ്രായവ്യത്യാസത്തിലും അയവുവന്നിട്ടുണ്ട്. ഇതും മെര്‍ക്കലിന്റെ സ്ഥാനാര്‍ത്വത്തിനുള്ള ആക്കം കൂട്ടിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മെര്‍ക്കല്‍ നാലാമൂഴത്തിലും ചാന്‍സലര്‍ പദവി നേടുന്ന രണ്ടാമത്തെ വ്യക്തിയായിരിയ്ക്കും.
No comments:
Post a Comment