ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ജര്‍മനി നടപടി തുടങ്ങി
ബര്‍ലിന്‍: ചൈനീസ് വ്യവസായികള്‍ വന്‍ തോതില്‍ ജര്‍മന്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരേ ജര്‍മനി നടപടി തുടങ്ങി.
ഇവിടെ എല്ലാം വില്‍പ്പനയ്ക്കു വച്ചിരിക്കുകയല്ല എന്ന വ്യക്തമായ
സന്ദേശത്തോടെ സ്വീകരിക്കുന്ന നടപടികള്‍ ചൈനയുടെ അതൃപ്തി
ക്ഷണിച്ചുവരുത്തുമെന്നുറപ്പ്.
ജര്‍മന്‍ വൈസ് ചാന്‍സലറും ഇക്കോണമി മന്ത്രിയുമായ സിഗ്മര്‍ ഗബ്രിയേല്‍ ചൈന
സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഈ വര്‍ഷം ചൈനീസ്
വ്യവസായികള്‍ ഏറ്റെടുത്ത ജര്‍മന്‍ ടെക് കമ്പനികളുടെ എണ്ണം റെക്കോഡ്
ഭേദിച്ചിരുന്നു. ജര്‍മനിയുടെ ബൗദ്ധിക സ്വത്തുക്കള്‍ പോലും വിദേശത്തേക്കു
കടത്തുന്നതിനു തുല്യമായാണ് ഇതു വിലയിരുത്തപ്പെട്ടത്.
ജര്‍മനിയിലെ തുറന്ന വിപണിയാണ് ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ക്ക്
ചൈനയ്ക്ക് വഴിയൊരുക്കിക്കൊടുത്തത്. ഈ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനാണ് ജര്‍മന്‍ സര്‍ക്കാരിന്റെ നീക്കം.
ചൈനക്കാരെ ജര്‍മനി സംശയദൃഷ്ടിയോടെയാണ് കാണുന്നതും. ഭാവി ഏറ്റെടുക്കലുകള്‍
സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഗബ്രിയേല്‍ വ്യക്തമാക്കുകയും
ചെയ്തു.
No comments:
Post a Comment