ദുബായിൽ 23 ഷവർമ കടകൾക്ക് പൂട്ട് വീഴും...

എമിറേറ്റിലെ 23 ഷവര്‍മ കടകള്‍ പൂട്ടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഷവര്‍മ വില്‍ക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതര്‍ വിതരണം ചെയ്ത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണു ലൈസന്‍സ് റദ്ദാക്കേണ്ടിവരിക.
നിലവിലുള്ള ഷവര്‍മ കടകള്‍ നവംബര്‍ ഒന്നിന് മുന്‍പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു പ്രവർത്തിക്കണമെന്നാണു നഗരസഭാധികൃതര്‍ നല്‍കിയ നോട്ടീസ്. ഇതു സംബന്ധിചച്ചു കഴിഞ്ഞ മെയിൽ സ്ഥാപനങ്ങള്‍ക്കു ആവശൃമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനുശേഷം 245 സ്ഥാപനങ്ങള്‍ സ്ഥിതിമാറ്റാനുള്ള സല്ലദ്ധത അറിയിച്ചതായി മുനിസിപ്പാലിറ്റിയിലെ ഭക്ഷൃപരിശോധന വകുപ്പ് തലവന്‍ സുല്‍ത്താന്‍ അല്‍ത്വാഹര്‍ അറിയിചച്ചു.
മൊത്തം 481 സ്ഥാപനങ്ങള്‍ക്കാണു ഷവര്‍മ വില്‍പ്പനയ്ക്കായി നഗരസഭ ലൈസന്‍സ് നല്‍കിയത്. ഇതിൽ മലയാളികൾ നടത്തുന്ന കടകളുമുണ്ട്. ഫാസ്‌ററ്ഫുഡുകള്‍ വിതരണം ചെയ്യുന്ന സ്ഥപാനങ്ങള്‍ക്കു നഗരസഭ പ്രതേൃക മാര്‍ഗനിര്‍ദേശങ്ങ പുറത്തിറക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ പുതിയ ചട്ടമനുസരിച്ചു സ്ഥാപനങ്ങള്‍ മാറ്റിയിരിക്കണമെന്നാണു നിര്‍ദേശം. നവംബറിനുള്ളില്‍ നിയമം പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടപ്പിക്കാനാണു മുനിസിപ്പാലിറ്റിയുടെ തീരുമാനം.
ഇതിനിടെ, ദുബായില്‍ പ്രതിദിനം നാല് എണ്ണം എന്ന നിലയിലാണു പുതിയ ഭക്ഷൃവിതരണ സ്ഥാപനങ്ങള്‍ തുറക്കുന്നതെന്ന് സുല്‍ത്താന്‍ പറഞഞു. കഴിഞഞ പതിനെട്ട് മാസത്തിനുള്ളില്‍ 2074 സ്ഥാപനങ്ങള്‍ തുറക്കാനുള്ള ലൈസന്‍സാണ് നല്‍കിയത്. മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താനുള്ള ശാസ്ത്രീയസംവിധാനം നഗരസഭയ്ക്കുണ്ടെന്നും സുല്‍ത്താന്‍ വൃക്തമാക്കി.
No comments:
Post a Comment