Thursday, 18 August 2016

വിമാനത്തില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്ത സൗജന്യ വിമാന യാത്ര



 

ദുബൈ: (www kvartha.com 17.08.2016) ദുബൈയില്‍ നിന്നും ഫിലിപ്പൈനിലേയ്ക്ക് തിരിച്ച വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. സെബു പസഫിക് എയര്‍ വിമാനത്തിലാണ് കുട്ടി ജനിച്ചത്. ഈ കുട്ടിക്ക് എയര്‍ലൈന്‍ ആജീവനാന്ത സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്തു.


യാത്രക്കാരില്‍ ഒരാളായ യുവതിക്ക് അര്‍ദ്ധരാത്രിയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരി ബെര്‍ബെറാബ് ഉമാണ്ടല്‍ ആണ് വിമാനത്തിലെ പ്രസവത്തെ കുറിച്ച്‌ വിശദമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്.


ഈ പോസ്റ്റ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ മുവായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്തു. പ്രസവത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇന്ത്യയില്‍ ഇറക്കിയെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു.

No comments:

Post a Comment