സരായ ബന്ദര്‍ ജിസ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സരായ ബന്ദര്‍ ജിസ പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നു
മസ്കത്ത്: ലക്ഷ്വറി ഇന്‍റഗ്രേറ്റഡ് ടൂറിസം കോംപ്ളക്സ് പദ്ധതിയായ സരായ ബന്ദര്‍ ജിസ ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത സെയ്ഫ് അല്‍ മഹ്റൂഖിയും വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പദ്ധതിയുടെ പുരോഗതി അണ്ടര്‍ സെക്രട്ടറി വിലയിരുത്തി. ഒംറാനും സരായ ഒമാനും ചേര്‍ന്ന് നിര്‍മിക്കുന്ന പദ്ധതിയില്‍ ആഡംബര താമസ കേന്ദ്രങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയാണ് ഉള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തിന്‍െറ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മൂന്ന് മേഖലകളിലായി 224 താമസകേന്ദ്രങ്ങള്‍, രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍, വിനോദ സൗകര്യങ്ങള്‍, വില്ലകള്‍, അപ്പാര്‍ട്ട്മെന്‍റ് കോംപ്ളക്സുകള്‍ എന്നിവ അടങ്ങുന്നതാണ് ആദ്യഘട്ടം.
No comments:
Post a Comment