Sunday, 21 August 2016

സർക്കാർ, സ്വകാര്യ സ്‌കൂളുകൾ 28നു തുറക്കും


school



അബുദാബി :- വേനൽ അവധിക്കുശേഷം യുഎഇയിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾ 28നു തുറക്കും. യുഎഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കേരള-സിബിഎസ്‌ഇ സിലബസിലുള്ള ഇന്ത്യൻ സ്‌കൂളുകളിൽ വേനൽ അവധിക്കുശേഷമുള്ള രണ്ടാംപാദ പ്രവർത്തനമാണ് ഇതോടൊപ്പം പുനരാരംഭിക്കുക.

സ്‌കൂളുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ്-അധ്യാപക ജീവനക്കാർ ഈമാസം 21 മുതൽ പുതിയ അധ്യയന വർഷാരംഭത്തിന്റെ ഒരുക്കങ്ങൾക്കായി സ്‌കൂളുകളിൽ ഹാജരാവണം. രാജ്യത്തെ സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിൽ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമാക്കി ബാക്ക് ടു സ്‌കൂൾ വിപണികളും ആരംഭിച്ചു. വിദ്യാർഥികൾക്കുള്ള സ്‌കൂൾ സാമഗ്രികളുമായി ആദായവിൽപന വിപണികളിൽ സജീവമായിട്ടുണ്ട്.

No comments:

Post a Comment