കടലില്‍ നിരോധിത സ്ഥലങ്ങളില്‍ നീന്തിയാല്‍ വന്‍ ശിക്ഷ

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ കടല്‍തീരത്ത് നിരോധിത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങിയാല്‍ പിഴ. നിയമം ലംഘിക്കുന്നവര്‍ക്ക് 500 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രവിശ്യയിലെ ചില തീരങ്ങളില്‍ നീന്തുന്നതിന് തീരസംരക്ഷണ സേന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഇത്തരം സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീരസംരക്ഷണ സേന വക്താവ് ഉമര്‍ അക്ലബിയാണ് വ്യക്തമാക്കിയത്. നിരോധിത മേഖലകളില്‍ തീര സംരക്ഷണ സേന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സന്ദര്‍ശകരത്തെുന്ന ഹാഫ് മൂണ്‍ ബീച്ചിലെ ചില സ്ഥലങ്ങളിലും നീന്തലിന് വിലക്കുണ്ട്.
No comments:
Post a Comment