ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഗവണ്‍മെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്ന്മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്നും അറിയിപ്പില്‍ പറയുന്നു. അടുത്തമാസം ഒന്നുമുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും അറിയിപ്പില്‍ പറയുന്നു. ഇന്നലെ രാത്രി സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.
വിസ കാലാവധി കഴിഞ്ഞും റസിഡന്‍്റ്സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാന്‍ സാധിക്കും.
താമസകുടിയേറ്റ നിയമം ലംഘിച്ചു എന്നതിന്‍്റെ നിയമനടപടികള്‍ ഒഴിവാക്കി ഇതിന്‍െറ പേരിലുള്ള കേസുകള്‍ ഒഴിവാക്കി നാട്ടിലേക്ക് പോകാനുള്ള അവസരമാണിത് എന്നതിനാല്‍ പൊതുമാപ്പ് പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.
പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമായി മാറും എന്നാണ് കരുതുന്നത്. സ്പോണ്‍സര്‍മാരില്‍ നിന്നും മറ്റും വിവിധ പ്രശ്നങ്ങളുടെ പേരില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്കും പൊതുമാപ്പ് ഏറെ ആശ്വാസമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
No comments:
Post a Comment