Sunday, 21 August 2016

വീസാ നടപടികൾ സുഗമമാക്കി ഇ–വിഷൻ സംവിധാനം

Visa

ദുബായ്:-എമിഗ്രേഷൻ ഓഫിസിൽ പോകാതെ വീസ ഓൺലൈനിൽ ലഭ്യമാക്കുന്ന ഇ–വിഷൻ സംവിധാനം നടപടികൾ കൂടുതൽ സുഗമമാക്കി. വീസാ അപേക്ഷകർക്ക് ഓഫിസുകളിൽ പോയി കാത്തിരിക്കാതെ ഇ–മെയിലിലൂടെ വീസ ലഭ്യമാക്കുന്നു. ഇക്കാര്യം മൊബൈലിൽ സന്ദേശമായി എത്തുകയും ചെയ്യും. അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴി അസൽ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കുകയാണു വേണ്ടത്. ഇപ്പോൾ ദുബായിൽ ഇ–വിഷൻ സംവിധാനത്തിലൂടെ മാത്രമാണ് താമസ കുടിയേറ്റ രേഖകൾ ശരിയാക്കാനും സമർപ്പിക്കാനും സാധിക്കുക.

പഴയ രീതിയിൽ നിന്നു വ്യത്യസ്‌തമായി സ്‌പോൺസറുടെ അസൽ തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ഇ–മെയിൽ ഐഡി എന്നിവ നിർബന്ധമാണ്. അതിവേഗ സേവനത്തിന് പ്രത്യേക പദ്ധതിയുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷമാണ് ഇ–വിഷൻ സംവിധാനം നടപ്പാക്കിയത്. 

വീസാ നടപടികൾ സുഗമമാക്കി ഇ–വിഷൻ സംവിധാനം Sunday 21 August 2016 08:17 AM IST...

Read more at: http://www.manoramaonline.com/news/nri-news/gulf/uae/dub-e-vision.html
വീസാ നടപടികൾ സുഗമമാക്കി ഇ–വിഷൻ സംവിധാനം Sunday 21 August 2016 08:17 AM IST by സ്വന്തം ലേഖകൻ Visa ...

No comments:

Post a Comment