സെപ്തംബര്‍ 11 വാര്‍ഷികത്തിനിടെ ഹിലരി ക്ലിന്റണ് തലകറക്കം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ ബാധ. ഇന്നലെ സെപ്തംബര്‍ 11 വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഹിലരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നേരത്തെ മടങ്ങി. ഗ്രൗണ്ട് സീറോയിലെ ചടങ്ങിനെത്തിയ ഹിലരിക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അംഗരക്ഷകര്‍ താങ്ങി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഹിലരിക്ക് ന്യൂമോണിയ ബാധയുണ്ടെന്ന് രണ്ട് ദിവസം മുമ്പ് പരിശോധനയില്‍ വ്യക്തമായിരുന്നതായി അവരുടെ പ്രചരണ വിഭാഗം വ്യക്തമാക്കി.
No comments:
Post a Comment