Wednesday, 14 September 2016


പാരലിംപിക്സിൽ യുഎഇക്ക് സ്വർണം...














ദുബായ് ∙ ഭാരോദ്വഹനത്തിൽ മുഹമ്മദ് ഖാമിസ് ഖലാഫ് ആണ് യുഎഇക്കു നേട്ടം സമ്മാനിച്ചത്. അഭിമാന വിജയം നേടിയ നാൽപ്പത്തിയേഴുകാരനായ മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുമോദിച്ചു. റിയോ ഡി ജനീറോയിൽ സ്വർണമെഡൽ നേടിയ മുഹമ്മദിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നാണു ഷെയ്ഖ് മുഹമ്മദ് കുറിച്ചത്. അഞ്ചുതവണ പാരലിംപിക്സിൽ പങ്കെടുത്ത മുഹമ്മദ് 2004ൽ സ്വർണം നേടിയിരുന്നു. 
   പുരുഷൻമാരുടെ 88 കിലോഗ്രാം വിഭാഗത്തിലാണു മുഹമ്മദ് സ്വർണം സ്വന്തമാക്കിയത്. സ്വന്തം രാജ്യത്തിൽ കാണികളുടെ പിന്തുണയോടെ മൽസരിച്ച ഇവാനിയോ സൊൽവായെയാണ് അദ്ദേഹം മറികടന്നത്. 2012 ലണ്ടൻ ഒളിംപിക്സിൽ മെഡൽനേട്ടമില്ലാതെ മടങ്ങിയ മുഹമ്മദ് കടുത്ത പരിശീലനത്തിലൂടെയാണ് ഇത്തവണ വിജയം ഉയർത്തിയത്.
         1999 മുതലാണ് മുഹമ്മദ് നേട്ടങ്ങൾ വെട്ടിപ്പിടിച്ചുതുടങ്ങിയത്. ഇതുവരെ 14 സ്വർണമാണ് വിവിധ രാജ്യങ്ങളിൽ നടന്ന മൽസരങ്ങളിൽ അദ്ദേഹം സ്വന്തമാക്കിയത്. പതിനെട്ടുവരെ നീളുന്ന പാരലിംപിക്സിൽ യുഎഇ ഇതുവരെ ഒരു സ്വർണവും രണ്ട് വെള്ളിയുമാണു സ്വന്തമാക്കിയിരിക്കുന്നത്. മുഹമ്മദ് ഉൾപ്പെടെ മൂന്നുപേരാണ് യുഎഇയുടെ പവർലിഫ്റ്റിങ് സംഘത്തിലുള്ളത്. അഹമ്മദ് ഖാമിസ്, വനിത ഹായ്ഫ നഖ്ബി എന്നിവരാണ് മറ്റു രണ്ടു പേർ.

No comments:

Post a Comment