Monday, 12 September 2016


കൈരളി ഫുജൈറ പെരുനാൾ– ഓണാഘോഷം നടത്തി...



ഫുജൈറ∙ കൈരളി കൾചറൽ അസോസിയേഷൻ പെരുനാൾ– ഓണാഘോഷം നടത്തി. പൂക്കളമൊരുക്കുകയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തുഓണസദ്യയുമുണ്ടായിരുന്നു. കലാപരിപാടികൾ ടി. വി. രാജേഷ് എംഎൽ‌എ ഉദ്ഘാടനം ചെയ്തു.സമത്വവും സാഹോദര്യവും നിലനിർത്താനും ജീവിതത്തിൽ ഉയർന്ന മാനവിക മൂല്യങ്ങൾ കാത്തുസൂഷിക്കുവാനും പെരുനാളും ഓണവും ഉതകണമെന്നും  മനുഷ്യരെല്ലാരും ഒന്നാണെന്ന ബോധ്യം സമൂഹത്തിനു പകർന്നു നൽകുവാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.


പ്രസിഡന്റ് ഉമ്മർ ചോലക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് ആയാടത്തിൽ, കെ. എൽ. ഗോപി ,മാത്തുക്കുട്ടി കടോൺ, മാധ്യമപ്രവർത്തകൻ ടി. ജമാൽ , അബ്ദുൽ റസാഖ് , സൈമൺ സാമുവേൽ, സുരേന്ദ്രൻ, പോഗ്രാം കമറ്റി കൺവീനർ അശോക് കുമാർ, സി.കെ. ലാൽ എന്നിവർ പ്രസംഗിച്ചു. ...

പത്താം തരത്തിൽ ഉന്നതവിജയം നേടിയ കൈരളി അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരം ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഫുജൈറ ഹെഡ് മാസ്റ്റർ ഹാറൂൺ അഹമ്മദ് വിതരണം ചെയ്തു. തിരുവാതിര, ഒപ്പന, നൃത്തങ്ങൾ, ഗാനങ്ങൾ, ഒ. എൻ വി. കവിത അമ്മയുടെ ദൃശ്യാവിഷ്‌കാരം, ശിങ്കാരിമേളം, പിന്നണി ഗായിക സിത്താര നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരുന്നു....


No comments:

Post a Comment