മടക്കയാത്രയ്ക്ക് കൊല്ലുന്ന നിരക്ക്...
കരിപ്പൂർ / ദുബായ്∙ വൻതുക നൽകിയാലും നാട്ടിൽനിന്നു ഗൾഫിലേക്കു വിമാന ടിക്കറ്റ് കിട്ടാനില്ല. ഇന്നു മുതൽ 23 വരെ വിമാനങ്ങളിൽ തിരക്കോടു തിരക്ക്.ഈദ് കഴിഞ്ഞ് നാട്ടിൽനിന്നുള്ള മടക്കയാത്ര ഇന്നു തുടങ്ങും.ഓണവും കഴിഞ്ഞ് ഈ മാസം 23 വരെ ഇനി മടക്കയാത്രയുടെ തിരക്കാണ്.നിരക്ക് 40% വരെ വർധിച്ചിട്ടുണ്ടെന്നും വൻതുക നൽകിയാലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നും യാത്രക്കാർ പറഞ്ഞു. പെരുന്നാൾ അവധിക്കു ശേഷം ഖത്തറിൽ സ്കൂളുകളും സർക്കാർ ഓഫിസുകളും 18നാണ് തുറക്കുന്നത്.മടങ്ങിയെത്തുന്നവരുടെ തിരക്ക് ഏറിയതോടെ മടക്ക ടിക്കറ്റിനു നിരക്ക് മൂന്നും നാലും ഇരട്ടിയായി.
ഏറെ കുടുംബങ്ങളും റിട്ടേൺ ടിക്കറ്റ് കൂടി എടുത്തിട്ടുള്ളതിനാൽ അവർക്കു ബുദ്ധിമുട്ടില്ല. വിമാനങ്ങളിൽ സീറ്റുകൾ ഫുള്ളായതിനാൽ ടിക്കറ്റ് കിട്ടാനുമില്ല. ഇന്നലെവരെ ഗൾഫിൽനിന്നു നാട്ടിലേക്കുള്ള യാത്രക്കാരുടെ
തിരക്കായിരുന്നു. മുഴുവൻ ലഗേജും കയറ്റാൻ കഴിയാതെയാണു വിമാനങ്ങൾ പറന്നെത്തിയത്.അതേസമയം, ഇന്നത്തെ പെരുന്നാൾ കഴിയുന്നതോടെ നാട്ടിലേക്കുള്ള നിരക്ക് കുറയുകയാണ്.ഈയാഴ്ച അവസാനത്തോടെ നിരക്കുകൾ സാധാരണ നിലയിലെത്തും. വരുംദിവസങ്ങളിൽ യാത്രക്കാരെ ആകർഷിക്കാൻ വിമാനക്കമ്പനികൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്....
No comments:
Post a Comment