Wednesday, 14 September 2016


ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 16ന്...

ഷാർജ ∙ ഗുരുധർമ പ്രചാരണ സഭ യുഎഇയുടെ നേതൃത്വത്തിൽ 16ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടത്തും. രാവിലെ 8.30 ന് ഗുരുപുഷ്പാഞ്ജലി. ഗുരുദേവകൃതിയായ അനുകമ്പദശകത്തെക്കുറിച്ച് ക്ലാസ്, ഗുരുദേവ ഭജന സമിതിയുടെ ഭജന, കലാപരിപാടികൾ. തുടർന്ന് ചതയസമ്മേളനം, ഓണസദ്യ. 2.30ന് ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനം ആരോഗ്യമന്ത്രാലയം ഡയറക്ടർ മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്യും. 

ജിഡിപിഎസ് അൽ ഐൻ പ്രസിഡന്റ് ഡോ.അൻസാരി അധ്യക്ഷനായിരിക്കും. വർക്കല ശ്രീനാരായണ ഗുരുകുലം ഉപാധ്യക്ഷൻ ത്യാഗേശ്വര സ്വാമികൾ പ്രഭാഷണം നടത്തും. ഫാ.ജോൺ ഫിലിപ് (ഷാർജ മാർത്തോമ്മാ പള്ളി), ഐഎഎസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹിം, മാത്തുക്കുട്ടി കടോൺ, പി.ഐ.നൗഷാദ് തുടങ്ങിയവർ പങ്കെടുക്കുമെന്നു ജിഡിപിഎസ് യുഎഇ കോഓഡിനേറ്റർ അനിൽ തടാലിൽ അറിയിച്ചു.

No comments:

Post a Comment