Monday, 12 September 2016

ബില്‍ഗേറ്റ്‌സിനെ മറികടന്ന് ഇനി ഒര്‍ടേക



ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ഗേറ്റ്‌സിനെ പിന്തള്ളി കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനം സ്‌പെയിനില്‍ നിന്നുള്ള അമന്‍സിയോഒര്‍ടേകക്ക്.സ്‌പെയ്ന്‍ വസ്ത്ര-ഫാഷന്‍ ടെക്‌നോളജി രംഗത്തെ വമ്പനായ സറയുടെ സ്ഥാപകനാണ് ഒര്‍ടേക. ഫോബ്‌സ് പുറത്തിറക്കിയ പുതിയ ലിസ്റ്റിലാണ് ബില്‍ഗേറ്റ്‌സിനെ ഒര്‍ടേക പിന്തള്ളിയത്. ഒര്‍ടേകയുടെ മൊത്തം ആസ്തി 78ബില്യണ്‍ ഡോളറായി വര്‍ധിച്ചപ്പോള്‍ ബില്‍ഗേറ്റ്‌സിന്റേത് 77.4 ബില്യണ്‍ ആയി ചുരുങ്ങി. സാധാരണ റെയില്‍വെ തൊഴിലാളിയുടെ മകനായി സ്‌പെയിനിലെ ലാകൊരൂനയില്‍ ജനിച്ച ഒര്‍ട്ടേക കഠിനാധ്വാനം കൊണ്ടാണ് ഉന്നതിയിലെത്തുന്നത്.

സ്വന്തം മുറിയിലിരുന്നാണ് ഒര്‍ടേകയും തന്റെ ആദ്യ ഭാര്യയും സറ എന്ന വസ്ത്ര ബ്രാന്‍ഡിന് രൂപം കൊടുക്കുന്നത്. വ്യവസായം പിന്നീട് വളരുകയും ഫാഷന്‍ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. കോടീശ്വരനാണെങ്കിലും അതിന്റെ ഹുങ്കൊന്നും ഒര്‍ടേകക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും കോഫി കുടിച്ചും തികച്ചും സാധാരണ ജീവിതമാണ് ഒര്‍ടേകയുടേത്. പിന്നിട്ട വഴികളിലെ കയ്പ്പും മധുരവും നന്നായി അറിയുന്നതിനാലാവണം ഒര്‍ടേക സാധരണക്കാരാനയി മാറുന്നതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ സംഖ്യ തന്നെ ഒര്‍ടേക മാറ്റിവെക്കുന്നുണ്ട്.

No comments:

Post a Comment