ബലിപെരുന്നാൾ: ഷാർജയിൽ
ആടുമാടുകളുടെ വിപണി സജീവമായി

ഷാർജ :- ബലിപെരുന്നാളിന് ഒരാഴ്‌ചമാത്രം ബാക്കിനിൽക്കെ ഷാർജയിലെയും ഇതര എമിറേറ്റുകളിലെയും ആടുമാടുകളുടെ വിപണി സജീവമായി.
അതിനുശേഷം ആടുമാടുകളുമായി ഇന്ത്യയിൽനിന്നു പുറപ്പെട്ട കപ്പൽ രണ്ടുദിവസത്തിനകം യുഎഇയിലെത്തുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ. സാധാരണഗതിയിൽ ബലിപെരുന്നാളിനു രണ്ടാഴ്‌ച മുൻപേ ഇന്ത്യയിൽനിന്നുള്ള കപ്പലുകളെത്താറുണ്ട്.
പെരുന്നാൾ കഴിഞ്ഞാൽ മൃഗങ്ങളുടെ വില കുത്തനെ ഇടിയുമെന്നതിനാൽ വൈകിയെത്തുന്നതു കനത്ത നഷ്‌ടമുണ്ടാക്കുമെന്ന് ആശങ്കയുള്ളതായി ഷാർജ അൽ ജുബൈലിലെ ബേഡ്‌സ് ആൻഡ് അനിമൽ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. സൊമാലിയയിൽനിന്നുള്ള ആടുമാടുകളുടെ വരവു വൈകുന്നതും വ്യാപാരികൾക്കു തിരിച്ചടിയായി.
നിലവിൽ യുഎഇ, ഇറാൻ, ഒമാൻ, സൗദി എന്നിവിടങ്ങളിൽനിന്നുള്ള ആടുകളാണു വിപണികളിൽ എത്തിയത്. യുഎഇയിൽ, അൽഐനിൽ നിന്നാണ് ഇവ കൂടുതലുമെത്തുന്നത്.
കാളകൾക്ക് ആറായിരം മുതൽ എണ്ണായിരം വരെയും. അതേസമയം, ഇറാൻ, സൗദി അറേബ്യ, സൊമാലിയ എന്നിവിടങ്ങളിൽനിന്നുള്ള കാളകൾക്ക് 1,200 മുതൽ 1,400 വരെയും വില ഈടാക്കുന്നു. ഇവിടെനിന്നുള്ള ആടുകൾക്കു 400 മുതൽ 650 ദിർഹം വരെയാണു വില. 30 മുതൽ 40 കിലോ വരെ തൂക്കം വരുന്ന നയീദി, നജീദി വിഭാഗത്തിൽപ്പെടുന്ന സൗദി ആട് ഒന്നിന് ആയിരം മുതൽ രണ്ടായിരം ദിർഹം വരെയാണു വില.
നെയ്യുള്ള, ഖറൂഫ് വിഭാഗത്തിൽപ്പെടുന്ന സൊമാലിയൻ ആടുകളോടാണു സുഡാനികൾക്കും ഈജിപ്‌ത് സ്വദേശികൾക്കും കൂടുതലിഷ്‌ടം.
ഈ ആടുകൾക്കു വില കൂടുതലാണെന്നതിനാൽ ആവശ്യക്കാരുടെ എണ്ണം കുറവാണ്. ഈ മാസം പത്തിനും പതിനൊന്നിനുമായിരിക്കും ഏറ്റവും കൂടുതൽ വ്യാപാരം നടക്കുക. കഴിഞ്ഞ വർഷത്തേതിനെക്കാൾ വിലയിൽ ചെറിയ മാറ്റങ്ങളുണ്ട്. യുഎഇയിൽനിന്നുള്ള ഒരാടിന് തൂക്കത്തിനനുസരിച്ച് 500–700 ദിർഹം വരെയാണു വില.
ഗൾഫ് മേഖലയിൽനിന്നുള്ള ആടുമാടുകൾ ധാരാളമുണ്ടെങ്കിലും ഇന്ത്യൻ, സൊമാലിയൻ ഇനങ്ങൾ എത്തിയിട്ടില്ല. പൊതുവേ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഇനങ്ങളാണിത്. പാക്കിസ്‌ഥാനിൽ നിന്നുള്ളവയും കുറവാണ്. ഇന്ത്യൻ ആടുമാടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
ഇന്ത്യയിൽ മൂന്നുമാസത്തെ കയറ്റുമതി നിരോധനമുണ്ടായിരുന്നതിനാലാണ് അവിടെനിന്നുള്ള ആടുമാടുകൾ യുഎഇ വിപണികളിൽ എത്താത്തതെന്നു കച്ചവടക്കാർ പറയുന്നു.
ഇന്ത്യയിൽ കാലവർഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മൂന്നുമാസത്തെ കയറ്റുമതി നിരോധനം ഈമാസം ഒന്നിനാണ് അവസാനിച്ചത്.
എല്ലാ വർഷവും ജൂൺ ഒന്നുമുതൽ ഓഗസ്‌റ്റ് 31 വരെയാണ് ഇന്ത്യയിൽ വർഷകാല കന്നുകാലി കയറ്റുമതി നിരോധനം. ആയിരക്കണക്കിന് ആടുകൾക്കും കാളകൾക്കും യുഎഇയിലെ വ്യാപാരികൾ ഓർഡർ കൊടുത്തിട്ടുണ്ട്.
ഇന്ത്യൻ ആടുകളെപ്പോലെ സ്വാദിഷ്‌ടമാണു സൊമാലിയൻ ആടുകളുടെ മാംസവും. സൊമാലിയയിൽനിന്നുള്ള മൃഗങ്ങൾക്കു രോഗം കണ്ടെത്തിയതാണു കാരണമെന്നും വ്യാപാരികൾ പറയുന്നു.
ഇന്ത്യൻ, സൊമാലി ആടുകൾക്കു വില ഇത്രയും വരില്ല. 10 മുതൽ 12 കിലോ വരെ തൂക്കം വരുന്ന ആടൊന്നിന് 500 മുതൽ 650 ദിർഹം വരെ മാത്രമേ വിലയുള്ളൂ.
പാക്കിസ്‌ഥാനിൽനിന്നുള്ള ഇറക്കുമതിക്കു വിലക്കുള്ളതിനാൽ സൊമാലിയയിൽനിന്നാണു കാളകളെത്താറ്. ഇന്ത്യയിൽനിന്നു കാളകൾ വരുന്നില്ല.
എങ്കിലും, ഇന്ത്യയിൽ നിന്നു പാക്കിസ്‌ഥാനിലെത്തിച്ചശേഷം അവിടെനിന്നു യുഎഇയിലേക്കു മുൻവർഷങ്ങളിൽ കാളകളെത്തുമായിരുന്നു. സീസണിൽ 50,000 ദിർഹം മുതൽ ഒരുലക്ഷം ദിർഹം വരെ ഒരു കടയിൽ കച്ചവടം നടക്കുന്നു.
No comments:
Post a Comment